Tuesday, July 10, 2012

ഒരു പോരാളിയുടെ വിലാപം!


കനലെരിയുന്ന മനസിലെ വിലാപം ആരറിയുന്നു?
പകയാല്‍ ജ്വലിക്കുന്ന ഹൃദയത്തിന്റെ 
വേദനകള്‍ അറിയുവാന്‍ ആര്‍ക്ക് കഴിയും?
നിങ്ങലെന്നിലെ പോരാളിയുടെ മുഖത്തേക്ക് ശ്രദ്ധിച്ച് നോക്ക്.

സ്വന്തം അമ്മയുടെ മടിയില്‍ 
തല ചായ്ച്ചുറങ്ങുന്ന കുഞ്ഞിന്റെ മുഖം 
ആള്‍കൂട്ടത്തില്‍ നഷ്ടപെട്ട വിരല്‍ തുമ്പും 
തേടി നിസ്സഹായനായ് നില്‍കുന്ന കുട്ടിയുടെ മുഖം.
കാപലികനമാര്‍ തിന്ന മകളുടെ 
ശരീരത്തിനു മുന്നില്‍ വിറങ്ങലിച്ചു നില്‍കുന്ന 
അച്ഛന്റെ മുഖം.
സ്വന്തം വേദനകളെ കച്ചവടത്തിന് വെച്ച്
വൈകുവോളം കാത്തിരുന്നിട്ടും ഒന്നും വില്‍കാനകാതെ 
എല്ലാം സ്വന്തം ഹൃദയത്തില്‍ സംഗ്രഹിച്ച് വീണ്ടും
ഗര്‍ഭം ധരിക്കപ്പെട്ടവന്റെ ചങ്കൂറ്റതിന്റെ മുഖവും.

ഇനിയും നിങ്ങളെന്റെ പോരാട്ടത്തിന്റെ മേല്‍
നിയമത്തിന്റെ മുദ്രകള്‍ പതിപ്പികരുതെ!

Thursday, July 5, 2012

പുലരിയും സന്ധ്യയും


പുലരി പിന്നെയും മടങ്ങി വന്നു
പൂര്‍വ ജന്മ സൗന്ദര്യതിന്റെ 
പറഞ്ഞു തീരാത്ത കഥകളായ്, നഷ്ട-
പ്രണയത്തിന്റെ കവിതകളായ്‌..........,    
ഇലകളില്‍ ഉറങ്ങുന്ന നീഹാരത്തിന്റെ
നിര്‍മലതയാണ് പുലരിയുടെത്.
പക്ഷേ അന്നും ഒരു രാത്രി ഉണ്ടായിരുന്നു...

*****************************************************************

ഈ ശാന്തതയിൽ ഞാന്‍ സന്ധ്യയുടെ 
സൗന്ദര്യത്തെ അറിയുമ്പോള്‍.........
ഇളം കാറ്റ് നിശബ്ദമായ്  
ജീവിതത്തിന്റെ രഹസ്യങ്ങള്‍ മന്ത്രികുമ്പോള്‍
എന്റെഹൃദയം വാചാലമാകുന്നു.
ഇപ്പോള്‍ ഞാന്‍ എങ്ങനെ എഴുതാതിരിക്കും?
ഒരു പുതിയ സൗന്ദര്യതിനു  മുന്നില്‍
പ്രകൃതി ആനന്ദം കൊള്ളുന്നുണ്ടായിരികും
അപാരമായ ആനന്ദം.