കനലെരിയുന്ന മനസിലെ വിലാപം ആരറിയുന്നു?
പകയാല്‍ ജ്വലിക്കുന്ന ഹൃദയത്തിന്റെ
വേദനകള്‍ അറിയുവാന്‍ ആര്‍ക്ക് കഴിയും?
നിങ്ങലെന്നിലെ പോരാളിയുടെ മുഖത്തേക്ക് ശ്രദ്ധിച്ച് നോക്ക്.
സ്വന്തം അമ്മയുടെ മടിയില്‍
തല ചായ്ച്ചുറങ്ങുന്ന കുഞ്ഞിന്റെ മുഖം
ആള്‍കൂട്ടത്തില്‍ നഷ്ടപെട്ട വിരല്‍ തുമ്പും
തേടി നിസ്സഹായനായ് നില്‍കുന്ന കുട്ടിയുടെ മുഖം.
കാപലികനമാര്‍ തിന്ന മകളുടെ
ശരീരത്തിനു മുന്നില്‍ വിറങ്ങലിച്ചു നില്‍കുന്ന
അച്ഛന്റെ മുഖം.
സ്വന്തം വേദനകളെ കച്ചവടത്തിന് വെച്ച്
വൈകുവോളം കാത്തിരുന്നിട്ടും ഒന്നും വില്‍കാനകാതെ
എല്ലാം സ്വന്തം ഹൃദയത്തില്‍ സംഗ്രഹിച്ച് വീണ്ടും
ഗര്‍ഭം ധരിക്കപ്പെട്ടവന്റെ ചങ്കൂറ്റതിന്റെ മുഖവും.
ഇനിയും നിങ്ങളെന്റെ പോരാട്ടത്തിന്റെ മേല്‍
നിയമത്തിന്റെ മുദ്രകള്‍ പതിപ്പികരുതെ!
No comments:
Post a Comment