പുലരി പിന്നെയും മടങ്ങി വന്നു
പൂര്‍വ ജന്മ സൗന്ദര്യതിന്റെ
പറഞ്ഞു തീരാത്ത കഥകളായ്, നഷ്ട-
പ്രണയത്തിന്റെ കവിതകളായ്..........,
ഇലകളില്‍ ഉറങ്ങുന്ന നീഹാരത്തിന്റെ
നിര്‍മലതയാണ് പുലരിയുടെത്.
*****************************************************************
ഈ ശാന്തതയിൽ ഞാന്‍ സന്ധ്യയുടെ
സൗന്ദര്യത്തെ അറിയുമ്പോള്‍.........
ഇളം കാറ്റ് നിശബ്ദമായ്
ജീവിതത്തിന്റെ രഹസ്യങ്ങള്‍ മന്ത്രികുമ്പോള്‍
എന്റെഹൃദയം വാചാലമാകുന്നു.
ഇപ്പോള്‍ ഞാന്‍ എങ്ങനെ എഴുതാതിരിക്കും?
ഒരു പുതിയ സൗന്ദര്യതിനു മുന്നില്‍
പ്രകൃതി ആനന്ദം കൊള്ളുന്നുണ്ടായിരികും
അപാരമായ ആനന്ദം.
No comments:
Post a Comment