Showing posts with label കാമുകി. Show all posts
Showing posts with label കാമുകി. Show all posts

Tuesday, June 12, 2012

എന്‍റെ പ്രണയിനിക്ക് ...


എന്‍റെ പ്രിയപ്പെട്ട നിനക്ക്,
ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. 
പ്രണയം മനുഷ്യത്തത്തിലെക്കുള്ള മടങ്ങി  പോകലാണെന്ന്‌. 
എന്നോ ഒരിക്കല്‍ മരവിച്ചു പോയ ആ യഥാര്‍ത്ഥ മനുഷ്യ ചേതനയുടെ, 
അസ്തിത്വത്തിന്‍റെ ഭാവങ്ങളിക്കെകുള്ള തിരിച്ചു പോകല്‍. 
കളിചിരിയും കണ്ണീരും കലഹവും പരാതികളും പരിഭവങ്ങളും ഒക്കെ നിറഞ്ഞ 
ആ പഴയ എന്നിലേക്കുള്ള തീര്‍ത്ഥാടനം. 



നിന്‍റെ പ്രണയത്തിനു ഞാന്‍ അറിയാതെ നന്ദി പറഞ്ഞു പോകുന്നു. 
എന്‍റെ കാമുകി... നീ എന്നെ വീണ്ടും ഗര്‍ഭം ധരിച്ചിരിക്കുന്നു. 
നീ എന്‍റെ കാമുകി മാത്രമല്ല, അമ്മയും കൂടിയായ് മാറുന്നു.
അവള്‍ എന്നെ ഒരിക്കല്‍ പ്രസവിച്ചു. 
നീ എനിക്ക് വീണ്ടുമൊരിക്കല്‍ കൂടി ജന്മം തന്നിരിക്കുന്നു. 
ഇനിയും നിന്‍റെ പ്രണയ പൂര്‍വമായ ലാളനകള്‍കു വേണ്ടി വിടര്‍ന്ന കണ്ണുകളോടെ കാത്തിരിക്കുന്നു. 


                                                                                                           നിന്‍റെ ഞാന്‍.