Tuesday, July 10, 2012

ഒരു പോരാളിയുടെ വിലാപം!


കനലെരിയുന്ന മനസിലെ വിലാപം ആരറിയുന്നു?
പകയാല്‍ ജ്വലിക്കുന്ന ഹൃദയത്തിന്റെ 
വേദനകള്‍ അറിയുവാന്‍ ആര്‍ക്ക് കഴിയും?
നിങ്ങലെന്നിലെ പോരാളിയുടെ മുഖത്തേക്ക് ശ്രദ്ധിച്ച് നോക്ക്.

സ്വന്തം അമ്മയുടെ മടിയില്‍ 
തല ചായ്ച്ചുറങ്ങുന്ന കുഞ്ഞിന്റെ മുഖം 
ആള്‍കൂട്ടത്തില്‍ നഷ്ടപെട്ട വിരല്‍ തുമ്പും 
തേടി നിസ്സഹായനായ് നില്‍കുന്ന കുട്ടിയുടെ മുഖം.
കാപലികനമാര്‍ തിന്ന മകളുടെ 
ശരീരത്തിനു മുന്നില്‍ വിറങ്ങലിച്ചു നില്‍കുന്ന 
അച്ഛന്റെ മുഖം.
സ്വന്തം വേദനകളെ കച്ചവടത്തിന് വെച്ച്
വൈകുവോളം കാത്തിരുന്നിട്ടും ഒന്നും വില്‍കാനകാതെ 
എല്ലാം സ്വന്തം ഹൃദയത്തില്‍ സംഗ്രഹിച്ച് വീണ്ടും
ഗര്‍ഭം ധരിക്കപ്പെട്ടവന്റെ ചങ്കൂറ്റതിന്റെ മുഖവും.

ഇനിയും നിങ്ങളെന്റെ പോരാട്ടത്തിന്റെ മേല്‍
നിയമത്തിന്റെ മുദ്രകള്‍ പതിപ്പികരുതെ!

Thursday, July 5, 2012

പുലരിയും സന്ധ്യയും


പുലരി പിന്നെയും മടങ്ങി വന്നു
പൂര്‍വ ജന്മ സൗന്ദര്യതിന്റെ 
പറഞ്ഞു തീരാത്ത കഥകളായ്, നഷ്ട-
പ്രണയത്തിന്റെ കവിതകളായ്‌..........,    
ഇലകളില്‍ ഉറങ്ങുന്ന നീഹാരത്തിന്റെ
നിര്‍മലതയാണ് പുലരിയുടെത്.
പക്ഷേ അന്നും ഒരു രാത്രി ഉണ്ടായിരുന്നു...

*****************************************************************

ഈ ശാന്തതയിൽ ഞാന്‍ സന്ധ്യയുടെ 
സൗന്ദര്യത്തെ അറിയുമ്പോള്‍.........
ഇളം കാറ്റ് നിശബ്ദമായ്  
ജീവിതത്തിന്റെ രഹസ്യങ്ങള്‍ മന്ത്രികുമ്പോള്‍
എന്റെഹൃദയം വാചാലമാകുന്നു.
ഇപ്പോള്‍ ഞാന്‍ എങ്ങനെ എഴുതാതിരിക്കും?
ഒരു പുതിയ സൗന്ദര്യതിനു  മുന്നില്‍
പ്രകൃതി ആനന്ദം കൊള്ളുന്നുണ്ടായിരികും
അപാരമായ ആനന്ദം. 

Friday, June 29, 2012

വേരുകള്‍


ആ കറുത്ത മരത്തിന്‍റെ 
ചില്ലകളില്‍ എവിടെയോ 
ഞാനെന്‍റെ മരണത്തിന്‍റെ മുഖം കണ്ടു
ഇവിടെയീ മരണ ശയ്യയിലാ 
രൗദ്ര ദല മർമരം ഞാൻ കേട്ടു 

ഒരു ഓംകാര പൊരുലായ് 
ആ പഴയ ഗര്‍ഭ പാത്രത്തിന്‍റെ
മഹാ ധ്യാനത്തില്‍ അലിഞ്ഞ നാളുകള്‍:
ഒരു വിത്തായ് ഉരുവാകുവാന്‍.

കാലപൂര്‍ണതയില്‍ 
വീണ്ടും ഒരമ്മയുടെ ജനനത്തിനായ് 
ഞാനുമൊരു വേരായി, ഈ ഭൂമിയില്‍.

വറ്റി വരണ്ട ജീവിത നദിയുടെ കരയില്‍
നഷ്ടസ്വപ്നങ്ങളുടെ മരുഭൂമിയില്‍
ഭ്രാന്തമായ  തീർഥാടനതിന്‍റെ 
ഇരുളടഞ്ഞ നാള്‍വഴികള്‍.

ആത്മാവിന്‍റെ ക്ഷേത്രങ്ങള്‍ക്
ദാരിദ്ര്യത്തിന്റെ സുവിശേഷമെഴുതി  
നേടിയെടുത്ത ജല സ്പര്‍ശം 
ഇന്നെനിക്കീ ശരശയ്യ തീര്‍ക്കുന്നു

അടര്‍ക്കളത്തിലെ നിണ കണങ്ങള്‍ 
തന്ന പുതുജീവന്‍റെ ചില്ലകള്‍ 
ഈ അന്ത്യ നിമിഷതിലെന്റെ 
മരണ മണി മുഴക്കുന്നു

ഞാനുമൊരു മരമായ്‌  ഈ
അനശ്വരതയുടെ നാട്ടില്‍ 
ശൂന്യതയില്‍ നിറയുന്ന 
ജീവന്‍റെ സംഗീതത്തില്‍ അലിയുന്നു.

Wednesday, June 20, 2012

മൗനം

മഹാ ധ്യാനത്തില്‍ അലിയുന്ന 
മൗനമേ സൗന്ദര്യമേ 
കാല വിപഞ്ചികയുടെ സംഗീതമെ 
എന്‍റെ നിറവും നിനവും നീ


ഗര്‍ഭ പാത്രത്തിലെ വാചലതയായ് 
നീ കരഞ്ഞതും പിന്നെ-
യെന്നമ്മതന്‍ ദുഗ്ധത്തില്‍ 
സ്നേഹമായ് നുനഞ്ഞതും.

എന്‍റെ യൗവന്ന  സ്വപനതിലെ 
സുന്ദരിയുടെ മുഖം നിന്‍റെതായിരുന്നു 
അവളുടെ കണ്ണുകളില്‍ നിന്നെ ഞാന്‍ അറിഞ്ഞു.
എന്‍റെ തൂലികയില്‍ നിന്നും നീ കവിതയായ്
ഒഴുകിയതും അപ്പോഴായിരുന്നു.

വൃദ്ധന്‍റെ തളര്‍ന്ന ചുവടുകളില്‍
നിന്നും അനുഭവ ജ്ഞാനമായ്
നീ ഒഴുകിയതും
അതെന്‍റെ മനസിലെ മരുപച്ചയായതും;
നീയെ മൗനമേ!

***********************************************

ഞാന്‍ കണ്ട  മൗനങ്ങൾ:

ക്രിസ്തുവിന്‍റെ മൗനം ഒരു 
മിന്നല്‍ പിണര്‍ പോലെ 
ആ ന്യായാസനത്തില്‍ ഞാന്‍ കണ്ടു

ബോധി വൃക്ഷത്തിന്‍റെ ചുവട്ടില്‍ 
ഒരു മഹാ മൗനമായ്  ഞാൻ 
ബുദ്ധനെ കണ്ടുമുട്ടിയപ്പൊൾ 
അവൻ ഒരുപാടു പറഞ്ഞു തന്നു 

കൃഷ്ണന്‍റെ  മൗനത്തിനു തെരാളിയുടെ 
വീറും ചടുതലയും ഉണ്ടായിരുന്നു 
ആ  മൗനമെന്‍റെ ഗീതകളായ്,
ദേവ വേദന്തങ്ങളായ്.

കഴു മരത്തിലെ പോരാളിയുടെ 
മൗനം ധൈര്യതിന്‍റെതായിരുന്നു  
വിശന്ന  കുഞ്ഞിന്‍റെ മൗനം 
വേദനയുടെ നിലവിളികലായ്.

മഴയും മണ്ണും  മണ്ണിന്‍റെ മണവും 
പൂവും പുഴയും പുഴയുടെ ഓളവും  
കാറ്റും കടലും കടലിന്‍റെ തിരകളും 
പിന്നെ ഒരു കുഞ്ഞിന്‍റെ ചിരിയും 
ഞാന്‍ കണ്ട ഏറ്റവും നല്ല മൗനങ്ങൽ 

വൈര വേദന്തങ്ങളില്‍ ഉഴറിയ 
യുദ്ധ നേരിന്‍റെ നിണപ്പാടുകളിൽ   
മൗനത്തെ കണ്ടില്ല. 
അക്രമിയുടെ കൊടുവാളിലും കണ്ടില്ല.

ഇന്നീ അനശ്വര നിമിഷത്തില്‍ 
അപാരതയുടെ ത്രുഷ്നകളുമായ് 
ഒത്തുചേരുമ്പോള്‍ 
ഞാന്‍ കണ്ട മൗനങ്ങളൊക്കെയും 
ധ്യാനങ്ങള്‍ എന്നറിയുന്നു.

മഹാ ധ്യാനത്തില്‍ അലിയുന്ന 
മൗനമേ സൗന്ദര്യമേ 
കാല വിപഞ്ചികയുടെ സംഗീതമെ 
എന്‍റെ നിറവും നിനവും നീ
ഇതാ ഞാന്‍, നിന്‍റെ മാറിലണയാൻ
ആ  വദനത്തിലൊന്നു  ഉമ്മ വെക്കാന്‍;
വരൂ... നമുക്കൊന്ന് ചേരാം.

Tuesday, June 19, 2012

ജന്മങ്ങള്‍


മോഹമേ, മോഹ ഭങ്ങമേ
നിന്‍ തീവ്ര നയനങ്ങലെന്നില്‍
പുകയുന്ന കനലുകലായ്; ഇരുളുന്ന സന്ധ്യകളായ്
മോഹിച്ചതൊന്നും മോഷ്ടിച്ചിട്ടില്ല ഞാന്‍
നീരുമാത്മാവിന്‍ നൊമ്പര വഴിയിലോരിത്തിരി
നേരമോരല്പം തണലായ്‌, ആത്മബലിയായ്

കൊഴിഞ്ഞയിലയിലും അടര്‍ന്ന പൂവിതളിലും 
കണ്ട മോഹഭംഗ ഭാവം, ദയനീയം.
ഞാനും സ്വയം കൊഴിഞ്ഞിവിടെയീ 
മണ്‍തരികളില്‍ ഒന്നായ് മാറാം
എന്‍റെ മോഹവും സ്വപ്നവും,
ആത്മഭിനിവേസവും എല്ലാം
ഈ മണ്ണില്‍ ഉറങ്ങിടട്ടെ
സ്വസ്ഥം, ശാന്തം, സുഖകരം. 
അനശ്വരതയിലൊരു ഗാനമായ്.

എങ്ങിലുമിവിടെയീ ആത്മാവിന്‍ കോണില്‍
പിന്നെയും കിളിര്‍ക്കുന്നു മോഹങ്ങള്‍
'പോകൂ തിരികെ, നഷ്ട മോഹങ്ങളുടെ 
വീണ്ടെടുപിനായ്'.
കാലം വിയോജിച്ച ദുര്‍മോഹങ്ങളുടെ 
വിളവെടുപിനായ് 

വേണം വീണ്ടുമോരിടം. ആയുസിന്‍റെ
വൃക്ഷത്തില്‍ വീണ്ടുമൊരു വട്ടം.
മോഹങ്ങലെന്നില്‍ ഒരു
പുതിയ നിര്‍വൃതിതന്‍
കാഹളം മുഴക്കുന്നു.

മോഹമേ, മോഹ ഭങ്ങമേ
നിന്‍ തീവ്ര നയനങ്ങലെന്നില്‍
നിറയുന്ന ജീവന്‍റെ ത്രുഷ്ണകലായ്.

Sunday, June 17, 2012

Loneliness


Amidst the rush
I’m wandering for my space
People leaping towards nowhere
I see the loneliness on their face

Keeping distance from the brother
Parting your soul beyond
Pursuing the shadow all along
Leaving the world behind

Sinking to the depth of solitude
Realizing there is no hand to hold
Come back to the quietude
Your child is waiting for the stories to be told

Look around and behold the truth
Everyone is sick
And you’re the medicine of love
Heal them with your love

Thursday, June 14, 2012

ഉറപ്പ്

തോരാതെ പെയ്യുന്ന മഴയുടെ-
യൊടുവില്‍ അവസാന തുള്ളിയും വാര്‍ന്നു 
കഴിയുമ്പോലണയുന്ന നാഥനവനേകും 
സുഖമാതിന്‍ സ്വപ്നത്തിലമരും സുന്ദരീ,
ഈ രാവില്‍ ഈ ഖോരമാം മഴയിലവന്‍
വരുമെന്നതിന്നെന്തണുറപ്പ്?

കരയാതെ കണ്ണീരൊഴുക്കാതെ 
കാക്കുമെന്‍ മനമതിന്‍ ചാരുതയെന്നുരപ്പ്.
പതിവായ് തെറ്റുന്ന പതിവുകള്‍ക്കിടയിലും
അവനേകും പ്രയമാനെന്നുരപ്പ്.
ഇതുപോലൊരു രാവില്‍-
ഒന്നയനസ്വരമായ് തീര്‍ന്ന 
ര്ണ്ടാത്മാക്കലാനെന്നുരപ്പ് .

ഇനിയുമതൊന്നും ഒരുത്തരമാകില്ലെങ്കില്‍
എന്‍ ഹൃദയം തുറന്നു ഞാന്‍ കാട്ടിതരം.
അവിടെയെന്‍ പ്രിയതമന്‍
ഒരു കൊച്ചു കുഞ്ഞായ്.
മഴയും വെയിലും, കാരും കോളും
ഒന്നുമേ എസാതെന്നുയിരിന്നുയിരായ് 
സ്നേഹമായ് പ്രാണനായ്
ജീവസ്പന്ദമായ്...
അതന്നെന്നുരപ്പ്...