Showing posts with label പറുദീസ. Show all posts
Showing posts with label പറുദീസ. Show all posts

Wednesday, June 13, 2012

പ്രണയത്തിന്‍റെ പറുദീസ

മയങ്ങി ഉറങ്ങുന്ന  താഴ്‌വരയില്‍ തന്നെയും കത്ത് കിടന്ന കാറ്റിനെ തേടി പുഴ എത്തി.

കാറ്റ് വീശി തുടങ്ങിയിരുന്നു. 
അവളുടെ അരക്കെട്ടില്‍ തഴുകി തലോടി
കാറ്റിന്‍റെ വിരലുകള്‍ അവളിലെ പ്രേമത്തെ ഉണര്‍ത്തി.
അവളുടെ പ്രണയാതുരമായ നയനങ്ങള്‍ 
കാറ്റിന്റെ ഉള്ളിലെ കാമത്തിന് ജീവന്‍ നല്‍കി.

ഇവിടെ പ്രകൃതി ഒന്നാകുന്നു. 
വര്‍ണങ്ങള്‍ എല്ലാം ഒരു ചുവരില്‍ ഒറ്റ ചിത്രമാകുന്നു.
ബ്ദങ്ങളെല്ലാം ഒന്ന് ചേര്‍ന്നൊരു സംഗീതമാകുന്നു. 
ഇത് പ്രകൃതിയുടെ ഉത്സവമാണ്. 
ഈ താഴ്വര ഇന്ന് പ്രണയത്തിന്‍റെ പറുദീസയാണ്.