ഞാനെന്‍റെ മരണത്തിന്‍റെ മുഖം കണ്ടു
ഇവിടെയീ മരണ ശയ്യയിലാ
രൗദ്ര ദല മർമരം ഞാൻ കേട്ടു
ഒരു ഓംകാര പൊരുലായ്
ആ പഴയ ഗര്‍ഭ പാത്രത്തിന്‍റെ
മഹാ ധ്യാനത്തില്‍ അലിഞ്ഞ നാളുകള്‍:
ഒരു വിത്തായ് ഉരുവാകുവാന്‍.
കാലപൂര്‍ണതയില്‍
വീണ്ടും ഒരമ്മയുടെ ജനനത്തിനായ്
ഞാനുമൊരു വേരായി, ഈ ഭൂമിയില്‍.
വറ്റി വരണ്ട ജീവിത നദിയുടെ കരയില്‍
നഷ്ടസ്വപ്നങ്ങളുടെ മരുഭൂമിയില്‍
ഭ്രാന്തമായ തീർഥാടനതിന്‍റെ
ഇരുളടഞ്ഞ നാള്‍വഴികള്‍.
ആത്മാവിന്‍റെ ക്ഷേത്രങ്ങള്‍ക്
ദാരിദ്ര്യത്തിന്റെ സുവിശേഷമെഴുതി
നേടിയെടുത്ത ജല സ്പര്‍ശം
ഇന്നെനിക്കീ ശരശയ്യ തീര്‍ക്കുന്നു
അടര്‍ക്കളത്തിലെ നിണ കണങ്ങള്‍
തന്ന പുതുജീവന്‍റെ ചില്ലകള്‍
ഈ അന്ത്യ നിമിഷതിലെന്റെ
മരണ മണി മുഴക്കുന്നു
ഞാനുമൊരു മരമായ് ഈ
അനശ്വരതയുടെ നാട്ടില്‍
ശൂന്യതയില്‍ നിറയുന്ന
ജീവന്‍റെ സംഗീതത്തില്‍ അലിയുന്നു.