Tuesday, June 19, 2012

ജന്മങ്ങള്‍


മോഹമേ, മോഹ ഭങ്ങമേ
നിന്‍ തീവ്ര നയനങ്ങലെന്നില്‍
പുകയുന്ന കനലുകലായ്; ഇരുളുന്ന സന്ധ്യകളായ്
മോഹിച്ചതൊന്നും മോഷ്ടിച്ചിട്ടില്ല ഞാന്‍
നീരുമാത്മാവിന്‍ നൊമ്പര വഴിയിലോരിത്തിരി
നേരമോരല്പം തണലായ്‌, ആത്മബലിയായ്

കൊഴിഞ്ഞയിലയിലും അടര്‍ന്ന പൂവിതളിലും 
കണ്ട മോഹഭംഗ ഭാവം, ദയനീയം.
ഞാനും സ്വയം കൊഴിഞ്ഞിവിടെയീ 
മണ്‍തരികളില്‍ ഒന്നായ് മാറാം
എന്‍റെ മോഹവും സ്വപ്നവും,
ആത്മഭിനിവേസവും എല്ലാം
ഈ മണ്ണില്‍ ഉറങ്ങിടട്ടെ
സ്വസ്ഥം, ശാന്തം, സുഖകരം. 
അനശ്വരതയിലൊരു ഗാനമായ്.

എങ്ങിലുമിവിടെയീ ആത്മാവിന്‍ കോണില്‍
പിന്നെയും കിളിര്‍ക്കുന്നു മോഹങ്ങള്‍
'പോകൂ തിരികെ, നഷ്ട മോഹങ്ങളുടെ 
വീണ്ടെടുപിനായ്'.
കാലം വിയോജിച്ച ദുര്‍മോഹങ്ങളുടെ 
വിളവെടുപിനായ് 

വേണം വീണ്ടുമോരിടം. ആയുസിന്‍റെ
വൃക്ഷത്തില്‍ വീണ്ടുമൊരു വട്ടം.
മോഹങ്ങലെന്നില്‍ ഒരു
പുതിയ നിര്‍വൃതിതന്‍
കാഹളം മുഴക്കുന്നു.

മോഹമേ, മോഹ ഭങ്ങമേ
നിന്‍ തീവ്ര നയനങ്ങലെന്നില്‍
നിറയുന്ന ജീവന്‍റെ ത്രുഷ്ണകലായ്.

1 comment: