Wednesday, June 20, 2012

മൗനം

മഹാ ധ്യാനത്തില്‍ അലിയുന്ന 
മൗനമേ സൗന്ദര്യമേ 
കാല വിപഞ്ചികയുടെ സംഗീതമെ 
എന്‍റെ നിറവും നിനവും നീ


ഗര്‍ഭ പാത്രത്തിലെ വാചലതയായ് 
നീ കരഞ്ഞതും പിന്നെ-
യെന്നമ്മതന്‍ ദുഗ്ധത്തില്‍ 
സ്നേഹമായ് നുനഞ്ഞതും.

എന്‍റെ യൗവന്ന  സ്വപനതിലെ 
സുന്ദരിയുടെ മുഖം നിന്‍റെതായിരുന്നു 
അവളുടെ കണ്ണുകളില്‍ നിന്നെ ഞാന്‍ അറിഞ്ഞു.
എന്‍റെ തൂലികയില്‍ നിന്നും നീ കവിതയായ്
ഒഴുകിയതും അപ്പോഴായിരുന്നു.

വൃദ്ധന്‍റെ തളര്‍ന്ന ചുവടുകളില്‍
നിന്നും അനുഭവ ജ്ഞാനമായ്
നീ ഒഴുകിയതും
അതെന്‍റെ മനസിലെ മരുപച്ചയായതും;
നീയെ മൗനമേ!

***********************************************

ഞാന്‍ കണ്ട  മൗനങ്ങൾ:

ക്രിസ്തുവിന്‍റെ മൗനം ഒരു 
മിന്നല്‍ പിണര്‍ പോലെ 
ആ ന്യായാസനത്തില്‍ ഞാന്‍ കണ്ടു

ബോധി വൃക്ഷത്തിന്‍റെ ചുവട്ടില്‍ 
ഒരു മഹാ മൗനമായ്  ഞാൻ 
ബുദ്ധനെ കണ്ടുമുട്ടിയപ്പൊൾ 
അവൻ ഒരുപാടു പറഞ്ഞു തന്നു 

കൃഷ്ണന്‍റെ  മൗനത്തിനു തെരാളിയുടെ 
വീറും ചടുതലയും ഉണ്ടായിരുന്നു 
ആ  മൗനമെന്‍റെ ഗീതകളായ്,
ദേവ വേദന്തങ്ങളായ്.

കഴു മരത്തിലെ പോരാളിയുടെ 
മൗനം ധൈര്യതിന്‍റെതായിരുന്നു  
വിശന്ന  കുഞ്ഞിന്‍റെ മൗനം 
വേദനയുടെ നിലവിളികലായ്.

മഴയും മണ്ണും  മണ്ണിന്‍റെ മണവും 
പൂവും പുഴയും പുഴയുടെ ഓളവും  
കാറ്റും കടലും കടലിന്‍റെ തിരകളും 
പിന്നെ ഒരു കുഞ്ഞിന്‍റെ ചിരിയും 
ഞാന്‍ കണ്ട ഏറ്റവും നല്ല മൗനങ്ങൽ 

വൈര വേദന്തങ്ങളില്‍ ഉഴറിയ 
യുദ്ധ നേരിന്‍റെ നിണപ്പാടുകളിൽ   
മൗനത്തെ കണ്ടില്ല. 
അക്രമിയുടെ കൊടുവാളിലും കണ്ടില്ല.

ഇന്നീ അനശ്വര നിമിഷത്തില്‍ 
അപാരതയുടെ ത്രുഷ്നകളുമായ് 
ഒത്തുചേരുമ്പോള്‍ 
ഞാന്‍ കണ്ട മൗനങ്ങളൊക്കെയും 
ധ്യാനങ്ങള്‍ എന്നറിയുന്നു.

മഹാ ധ്യാനത്തില്‍ അലിയുന്ന 
മൗനമേ സൗന്ദര്യമേ 
കാല വിപഞ്ചികയുടെ സംഗീതമെ 
എന്‍റെ നിറവും നിനവും നീ
ഇതാ ഞാന്‍, നിന്‍റെ മാറിലണയാൻ
ആ  വദനത്തിലൊന്നു  ഉമ്മ വെക്കാന്‍;
വരൂ... നമുക്കൊന്ന് ചേരാം.

No comments:

Post a Comment