Friday, June 8, 2012

മഴ

ഒരു രാത്രി മഴ ഉണര്‍ത്തുന്ന ചില ചിന്തകള്‍... 











അനന്തതയില്‍ നിന്നും മഴ എത്തുന്നത്‌ നിറയെ രഹസ്യങ്ങളും ആയാണ്. 
അപാരമായ പ്രകൃതിയുടെ അജ്ഞാതമായ് രഹസ്യങ്ങള്‍
ഓരോ മഴത്തുള്ളിയും ഓരോരോ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നുണ്ട്.

ഈ  മഴത്തുള്ളികള്‍ ഒക്കെയും 
നിലത്തു വീണഴിയുമ്പോള്‍ ആ രഹസ്യങ്ങളും മണ്ണോടു ചേരുന്നു.
അങ്ങനെ നിറയെ രഹസ്യങ്ങള്‍ കാക്കുന്ന വലിയൊരു ഹൃദയവുമായ്‌ നമ്മുടെ ഭൂമി മാതാവ്‌.
പ്രകൃതിയുടെ രഹസ്യങ്ങള്‍ അറിയാന്‍ പരിശ്രമിക്കുന്നവര്‍ ആദ്യം സ്വന്തം ഭൂമിയെ  അറിയട്ടെ.
കാല്‍  ചുവട്ടിലെ മണ്ണും മണ്ണിന്‍റെ നിറവും ആ നിറത്തിന്‍റെ   സത്യവും അറിയട്ടെ.

നിങ്ങള്‍ ഒരിക്കലെങ്കിലും പുതു മണ്ണിന്‍റെ മണം അറിഞ്ഞിടുണ്ടോ? ആ തണുപ്പറിഞ്ഞിടുണ്ടോ?
മഴത്തുള്ളികളുടെ സന്തോഴത്തിനു കാതോര്‍തിട്ടുണ്ടോ?
ഇല്ലെങ്കില്‍ തുറക്ക് നിങ്ങളുടെ അന്ധമായ കണ്ണുകളും ബാധിരമായ കാതുകളും.
അങ്ങനെ ഭൂമിയുടെ ആത്മാവില്‍ ഒന്നായ് മാറൂ. 




എഴുതപെട്ടതും  അല്ലാത്തതും ആയ അനന്തകോടി നിയമങ്ങള്‍ മറക്കാം.
ഒരു  നിമിഷം ആത്മാവിന്‍റെ ഈ സംഗീതത്തില്‍ അലിഞ്ഞു ചേരാം. 
മഴ പെയ്യുകയാണ്. അവള്‍ സുന്ദരിയുമാണ്. 
ഇവടെ ഞാനും നീയും ഇല്ലാതാകുന്നു. എല്ലാം ഒന്നാണ്.
രഹസ്യങ്ങളും നമ്മളും ഒന്നായ് മാറുകയാണ്. 
അങ്ങനെ എല്ലാം വെളിപാടായ് മാറുന്ന അനുഭൂതിയുടെ നിമിഷങ്ങള്‍. 

No comments:

Post a Comment